ക്രമം | പുസ്തകങ്ങളുടെ പേര് | വിഷയ സംഗ്രഹം (ബ്രാക്കറ്റില്‍) | എഴുതിയ കാലം B.C |
I | ആദിമ ചരിത്രവും ദൈവീക നിയമങ്ങളും | (മോശയുടെ പഞ്ച ഗ്രന്ഥങ്ങള്‍) | |
1 | ഉല്‍പ്പത്തി | (എല്ലാറ്റിന്റെയും ആരംഭം) | 1450 |
2 | പുറപ്പാട് | (ഈജിപ്തില്‍ നിന്നുള്ള യിസ്രായേലിന്റെ പുറപ്പാടും കല്‍പ്പനകള്‍ ലഭിക്കുന്നതും) | 1450 |
3 | ലേവ്യ | (യിസ്രായേല്‍ ജനത്തിനു ദൈവം കൊടുത്ത നിയമങ്ങള്‍) | 1450 |
4 | സംഖ്യ | (യിസ്രായേലിന്റെ ജനസംഖ്യയും മരുഭൂമി യാത്രയും) | 1450 |
5 | ആവര്‍ത്തനം | (ദൈവമുമ്പാകെയുള്ള പുനഃപ്രതിഷ്ഠ) | 1450 |
II | ചരിത്രഗ്രന്ഥങ്ങള്‍ | ||
6 | യോശുവ | (ദൈവം വാഗ്ദാനം ചെയ്ത ദേശം യിസ്രായേല്‍ പിടിച്ചടക്കുന്നു) | 1405 |
7 | ന്യായാധിപന്മാര് | (യിസ്രായേല്‍മക്കളുടെ അനുസരണക്കേടും ന്യായാധിപ ഭരണവും) | 1060 |
8 | രൂത്ത് | (ദൈവഭക്തി നിമിത്തം അംഗികാരിക്കപെടുന്ന പുറജാതി സ്ത്രിയുടെ ചരിത്രം) | 1050 |
9 | 1 ശമുവേല്‍ | (ശമുവേലിന്റെയും ശൌലിന്റെയും ചരിത്രം) | 1050 |
10 | 2 ശമുവേല്‍ | (ദാവീദ് രാജാവിന്റെ ഭരണകാലം) | 1025 |
11 | 1 രാജാക്കന്മാര് | (യെഹൂദാ - യിസ്രായേല്‍ രാജഭരണം) | 630 |
12 | 2 രാജാക്കന്മാര് | (യെഹൂദാ - യിസ്രായേല്‍ രാജഭരണം തുടര്‍ച്ച) | 580 |
13 | 1 ദിനവൃത്താന്തം | (യെഹൂദാ രാജഭരണചരിത്രം) | 458 |
14 | 2 ദിനവൃത്താന്തം | (യെഹൂദാ രാജഭരണത്തിന്റെ അന്ത്യം) | 458 |
15 | എസ്രാ | 458 | |
16 | നെഹെമ്യാവു | (ബാബേലില്‍ നിന്നും മടങ്ങിവന്നവര്‍ യെരുശലേം മതില് പണിയുന്നു) | 430 |
17 | എസ്ഥേര്‍ | (യെഹുദാജനത്തിന്മേലുള്ള ദൈവത്തിന്റെ കരുതല്‍) | 464 |
III | കാവ്യഗ്രന്ഥങ്ങള്‍ | ||
18 | ഇയ്യോബ് | (കഷ്ടത സഹിക്കുന്നവര്‍ക്കുള്ള അനുഗ്രഹങ്ങള്‍) | 1480 |
19 | സങ്കീര്‍ത്തനങ്ങള്‍ | (ആരാധന, പ്രാര്‍ത്ഥന) | 1450 – 430 |
20 | സദൃശവാക്യങ്ങള്‍ | (സുക്തങ്ങള്‍, വിജ്ഞാനം, പ്രബോധനം) | 970 |
21 | സഭാപ്രസംഗി | (നിരര്‍ത്ഥകമായ ഭൌതീക ചിന്താഗതികളുടെ വിനാശം) | 935 |
22 | ഉത്തമഗീതം | (ശലോമോനും കാന്തയും - ക്രിസ്തുവും സഭയുമായുള്ള ആത്മബന്ധം) | 965 |
IV | പ്രവചനഗ്രന്ഥങ്ങള്‍ | ||
23 | യെശയ്യാവു | (യിസ്രായേല്‍ജനത്തിന്റെ യഥാസ്ഥാപനം - മശിഹായിലൂടെ) | 700 |
24 | യിരമ്യാവ് | (യിസ്രായേലിനെ ദൈവത്തിങ്കലേക്കു തിരിച്ചു വരുത്തുവാനുള്ള യജ്ഞം) | 600 |
25 | വിലാപങ്ങള്‍ | (യെരുശലേം നാശത്തില്‍ യിരെമ്യാവിന്റെ വിലാപം – കാവ്യം) | 386 |
26 | യെഹെസ്കേല്‍ | (യിസ്രായേലിനും ലോകത്തിനും വരാന്‍പോകുന്ന ന്യായവിധി) | 575 |
27 | ദാനിയേല്‍ | (ബാബിലോണിലെ ജീവിതം, ഭാവികാല പ്രവചനങ്ങള്‍) | 536 |
28 | ഹോശേയ | (യിസ്രായേലിനോടുള്ള ദൈവസ്നേഹം) | 715 |
29 | യോവേല്‍ | (ശിക്ഷാവിധിയില്‍ നിന്നു തെറ്റി ഒഴിയുവനുള്ള ആഹ്വാനം) | 820 |
30 | ആമോസ് | (വരാന്‍ പോകുന്ന ശിക്ഷാവിധി, യിസ്രായേലിന്റെ ദുഷ്ടത) | 750 |
31 | ഓബദ്യാവ് | (യിസ്രായേലിനെ ഉപദ്രവിക്കുന്നവര്‍ക്കുള്ള ശിക്ഷ) | 585 |
32 | യോന | (എല്ലാ ജാതികളോടുമുള്ള ദൈവത്തിന്റെ ദയ) | 760 |
33 | മീഖാ | (അനുതപിക്കുന്നവര്‍ക്ക് വിടുതല്‍) | 695 |
34 | നഹൂം | (ദൈവത്തെ വിട്ടകന്ന നിനെവേയുടെ നാശം) | 660 |
35 | ഹബക്കുക്ക് | (ലോകം നിയന്ത്രിക്കുന്നത് ദൈവമാണ് എന്ന് ഓര്‍പ്പിക്കുന്നു) | 607 |
36 | സെഫന്യാവു | 625 | |
37 | ഹഗ്ഗായി | (ദൈവാലയം പുതുക്കിപ്പണിയാന്‍ യിസ്രായേലിനെ ഉണര്‍ത്തുന്നു) | 520 |
38 | സെഖര്യാവ് | (വരാന്‍ പോകുന്ന മശിഹായെ വെളിപ്പെടുത്തുന്നു) | 480 |
39 | മലാഖി | (ദൈവത്തിങ്കലേക്കു മടങ്ങി വരുവാനുള്ള ആഹ്വാനം) | 425 |
പഴയനിയമ പുസ്തക ക്രമം
ബൈബിള്‍ ദൈവത്തിന്റെ കൊട്ടാരമായി ചിത്രികരിച്ചാല്‍
1. ഉല്പത്തി പുസ്തകം – ദൈവത്തിന്റെ മഹാത്ഭുതങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്വീകരണ മുറി.
2. പുറപ്പാട് – നിയമ നിര്‍മ്മാണ മുറി.
3. ലേവ്യ – ആരാധനാലയം.
4. സംഖ്യ – സംഭരണശാല.
5. ആവര്‍ത്തനം - കോടതി മുറി.
6. യോശുവ മുതല്എസ്തേര്വരെ - ചരിത്ര രേഖകള്എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.
7. ഇയോബ് - തത്വജ്ഞാനികളുടെ സമ്മേളന സ്ഥലം.
8. സങ്കീര്‍ത്തനം – സംഗീത മുറി.
9. സദൃശവാക്യങ്ങള്‍- പഠനശാല
10. സഭാപ്രസംഗി – പ്രസംഗമുറി (Chaplains Room)
11. ഉത്തമഗീതം – രാജാവിന്റെ മണിയറ
12. യെശയ്യാവു മുതല്മലാഖി വരെ - കൊട്ടാരത്തിന്റെ മുകള്‍നിലയിലേക്ക് കയറുമ്പോള്അവിടെ പ്രവാചകന്മാര്ദൂരദര്ശനികളുമായി ഉദയനക്ഷ്ത്രമായ മശിഹ ഉദയം ചെയ്യുന്നതും, തുടര്‍ന്ന് നിത്യത വരെയുള്ള കാര്യങ്ങള്കണ്ടെത്തി അത് രേഖയാക്കി വച്ചിരിക്കുന്നു.
13. സുവിശേഷങ്ങള്‍- പ്രവാചക സദസ്സ്കടന്നു ചെല്ലുമ്പോള്യേശുക്രിസ്തുവിന്റെ നാല് വ്യത്യസ്ത ഭാവങ്ങള്ചിത്രികരിചിരിക്കുന്ന വലിയ ഹാളിലേക്ക് പ്രവേശിക്കുന്നു. അതിന്റെ നാലു ചുവരുകളിലും യേശുക്രിസ്തുവിന്റെ നാല് വ്യത്യസ്ത രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
Ø മത്തായി - രാജാവിന്റെ പദവിയിലുള്ള ചിത്രം.
Ø മാര്‍ക്കോസ് – ശുശ്രൂഷിക്കുന്ന ഒരു ദാസന്റെ ചിത്രം.
Ø ലൂക്കോസ് - ഉത്തമനായ ഒരു സമ്പൂര്‍ണ മനുഷ്യന്റെ ചിത്രം.
Ø യോഹന്നാന്- ദൈവത്തിന്റെ തേജസ്സാകുന്ന കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ ചിത്രം.
14. അപ്പോസ്തല പ്രവര്‍ത്തികള്‍- പരിശുദ്ധാത്മാവിന്റെ അതിശക്തമായ പ്രവാഹത്താല്പ്രവര്ത്തന മണ്ഡലത്തിലേക്ക് വ്യാപിക്കുന്ന ഊര്‍ജ്ജോത്പാദന കേന്ദ്രം. (Power Station)
15. ലേഖനങ്ങള്‍- റോമര്മുതല്യൂദ വരെയുള്ള 21 ലേഖനങ്ങള്ക്രിസ്തീയ സഭ എങ്ങനെ ചിട്ടയും ക്രമവുമായി പ്രയോജനമുള്ള ശുശ്രൂഷകള്‍ക്ക് ചുമല്കൊടുക്കണം എന്നുള്ള നിയമാവലി എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.
16. വെളിപ്പാടു – രാജാവിന്റെ സിംഹാസനം വച്ചിരിക്കുന്ന വിശാലവും മനോഹരവുമായ മുറി. എഴുത്തുകാരുടെ മുറിയില്‍നിന്നും ഉയരത്തിലേക്ക് എടുത്തു വയ്ക്കുന്ന കാല്രാജാവിന്റെ സിംഹാസനത്തിന്റെ കവാടത്തിലേക്കാണ് പ്രവേശിക്കുന്നത്. ഈ കൊട്ടാരം സന്ദര്‍ശിക്കുന്ന ഏതൊരുവനും അനുഗ്രഹിക്കപെടുവാനും രാജവിനോടുകൂടി നിത്യകാലം വാഴുവാനും ഇടയാകുന്നതാണ്.
ബൈബിള്‍ ഒറ്റ നോട്ടത്തില്‍ - (K . J. V പ്രകാരം)
ആകെ പുസ്തകങ്ങള്‍ - 66
ആകെ അദ്ധ്യയങ്ങള്‍ - 1189
ആകെ വാക്യങ്ങള്‍ - 31173
ആകെ വാക്കുകള്‍ - 783137
ആകെ അക്ഷരങ്ങള്‍ - 3566480
ഏറ്റവും വലിയ പേര് - യേശ. 8:1
ഏറ്റവും വലിയ വാക്യം - എസ്ഥേര്‍. 8:9
ഏറ്റവും ചെറിയ വാക്യം - യോഹ. 11:35
നടുവിലെ വാക്യം - സങ്കീ. 118:8
ഏറ്റവും വലിയ അദ്ധ്യയം - സങ്കീ. 119
ഏറ്റവും ചെറിയ അദ്ധ്യയം - സങ്കീ. 117
ദൈവം എന്ന വാക്ക് - 3358 പ്രാവശ്യം
കര്‍ത്താവ് എന്ന വാക്ക് - 7736 പ്രാവശ്യം
ഒറ്റ അദ്ധ്യയം ഉള്ള പുസ്തകം - 5
രണ്ട് അദ്ധ്യയങ്ങള്‍ ഉള്ള പുസ്തകം - 1
മൂന്ന് അദ്ധ്യയങ്ങള്‍ ഉള്ള പുസ്തകം - 7
നാല് അദ്ധ്യയങ്ങള്‍ ഉള്ള പുസ്തകം - 6
അഞ്ച് അദ്ധ്യയങ്ങള്‍ ഉള്ള പുസ്തകം - 5
Subscribe to:
Posts (Atom)