ബൈബിള്‍ ദൈവത്തിന്‍റെ കൊട്ടാരമായി ചിത്രികരിച്ചാല്‍

1.              ഉല്പത്തി പുസ്തകം ദൈവത്തിന്റെ മഹാത്ഭുതങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്വീകരണ മുറി.

2.              പുറപ്പാട് നിയമ നിര്‍മ്മാണ മുറി.

3.              ലേവ്യ ആരാധനാലയം.

4.              സംഖ്യ സംഭരണശാല.

5.              ആവര്‍ത്തനം  - കോടതി മുറി.

6.              യോശുവ മുതല്‍എസ്തേര്‍വരെ  - ചരിത്ര രേഖകള്‍എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.

7.              ഇയോബ്  - തത്വജ്ഞാനികളുടെ സമ്മേളന സ്ഥലം.

8.              സങ്കീര്‍ത്തനം സംഗീത മുറി.  

9.              സദൃശവാക്യങ്ങള്‍- പഠനശാല

10.         സഭാപ്രസംഗി പ്രസംഗമുറി (Chaplains Room)

11.         ഉത്തമഗീതം രാജാവിന്റെ മണിയറ

12.        യെശയ്യാവു മുതല്‍മലാഖി വരെ  - കൊട്ടാരത്തിന്‍റെ മുകള്‍നിലയിലേക്ക് കയറുമ്പോള്‍അവിടെ പ്രവാചകന്‍മാര്‍ദൂരദര്‍ശനികളുമായി ഉദയനക്ഷ്ത്രമായ മശിഹ ഉദയം ചെയ്യുന്നതും,  തുടര്‍ന്ന് നിത്യത വരെയുള്ള കാര്യങ്ങള്‍കണ്ടെത്തി അത് രേഖയാക്കി വച്ചിരിക്കുന്നു.

13.        സുവിശേഷങ്ങള്‍- പ്രവാചക സദസ്സ്‌കടന്നു ചെല്ലുമ്പോള്‍യേശുക്രിസ്തുവിന്റെ നാല് വ്യത്യസ്ത ഭാവങ്ങള്‍ചിത്രികരിചിരിക്കുന്ന വലിയ ഹാളിലേക്ക് പ്രവേശിക്കുന്നു. അതിന്റെ നാലു ചുവരുകളിലും യേശുക്രിസ്തുവിന്റെ നാല് വ്യത്യസ്ത രൂപങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

Ø      മത്തായി  - രാജാവിന്‍റെ പദവിയിലുള്ള ചിത്രം.

Ø      മാര്‍ക്കോസ് ശുശ്രൂഷിക്കുന്ന ഒരു ദാസന്റെ ചിത്രം.

Ø       ലൂക്കോസ് -  ഉത്തമനായ ഒരു സമ്പൂര്‍ണ മനുഷ്യന്റെ ചിത്രം.

Ø      യോഹന്നാന്‍- ദൈവത്തിന്റെ തേജസ്സാകുന്ന കര്‍ത്താവിന്റെ മഹത്വപൂര്‍ണ്ണമായ ചിത്രം.

14.        അപ്പോസ്തല പ്രവര്‍ത്തികള്‍- പരിശുദ്ധാത്മാവിന്റെ അതിശക്തമായ        പ്രവാഹത്താല്‍പ്രവര്‍ത്തന മണ്ഡലത്തിലേക്ക് വ്യാപിക്കുന്ന ഊര്‍ജ്ജോത്പാദന കേന്ദ്രം. (Power Station)

15.         ലേഖനങ്ങള്‍- റോമര്‍മുതല്‍യൂദ വരെയുള്ള 21 ലേഖനങ്ങള്‍ക്രിസ്തീയ സഭ എങ്ങനെ ചിട്ടയും ക്രമവുമായി പ്രയോജനമുള്ള ശുശ്രൂഷകള്‍ക്ക് ചുമല്‍കൊടുക്കണം എന്നുള്ള നിയമാവലി എഴുതി സുക്ഷിച്ചിരിക്കുന്ന മുറി.

16.          വെളിപ്പാടു രാജാവിന്റെ സിംഹാസനം വച്ചിരിക്കുന്ന വിശാലവും മനോഹരവുമായ മുറി. എഴുത്തുകാരുടെ മുറിയില്‍നിന്നും ഉയരത്തിലേക്ക് എടുത്തു വയ്ക്കുന്ന കാല്‍രാജാവിന്റെ സിംഹാസനത്തിന്റെ കവാടത്തിലേക്കാണ് പ്രവേശിക്കുന്നത്. ഈ കൊട്ടാരം സന്ദര്‍ശിക്കുന്ന ഏതൊരുവനും അനുഗ്രഹിക്കപെടുവാനും രാജവിനോടുകൂടി നിത്യകാലം വാഴുവാനും ഇടയാകുന്നതാണ്.

1 comment: